ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലുള്ള വ്യവസായശാലയില്‍ ബോയിലര്‍ പെട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 9 തൊളിലാളികള്‍ മരിച്ചു. രാസവസ്തു നിര്‍മാണശാലയിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ഇന്ന് വൈകീട്ട് നാലരയോടെ ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുന്നു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നൂറിലേറെ പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്.
അകത്തുള്ളവരെ പുറത്തെത്തിക്കാനും തീയണക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്സും പോലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. തീപ്പിടുത്തത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും നിർദേശം നല്‍കി.
















