ഇന്ത്യയിൽ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫ്ലാഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണിക്ക്‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശീയഗാനാലാപനം നടത്തുമെന്നും കേജ്രിവാൾ അറിയിച്ചു.
ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കുട്ടികളിലും സ്‌കൂളിലും പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യക്കാർക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവയും ഇവരുടെ കടമയാണ്.
സംഘത്തിലെ ഓരോരുത്തരും 100 സന്നദ്ധ പ്രവർത്തകരെ വീതം വിവിധ പ്രവർത്തനങ്ങൾക്കായി തയാറാക്കി കഴിഞ്ഞാൽ എല്ലാവർക്കുമായി താൻ സ്വവസതിയിൽ വിരുന്നൊരുക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വോളന്റിയർമാരായിരിക്കില്ല ഇന്ത്യയുടെ വോളന്റിയർമാരായിരിക്കുമെന്ന് കേജ്രിവാൾ വ്യക്തമാക്കി .
















