ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഞ്ച് വയസുകാരിയില്‍ കുരങ്ങുപനി ലക്ഷണം കണ്ടെത്തി.ഇതോടെ കുട്ടിയുടെ സാമ്പിളുകള്‍ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. കുട്ടിയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും ശരീരത്ത് പാടുകള്‍ ഉണ്ടായതും പരിഗണിച്ച് ഒരു മുന്‍കരുതലെന്ന നിലയിലാണ് സാമ്പിള്‍ ശേഖരിച്ചത് .
അഞ്ച് വയസ്സുകാരിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ കുട്ടിയോ അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവരോ വിദേശയാത്ര നടത്തിയിട്ടില്ലെന്നും ഗാസിയാബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വസൂരി പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ ഓര്‍ത്തോപോക്സ് വൈറസ് ഗണത്തില്‍പെട്ടതാണ് കുരങ്ങുപനി പരത്തുന്ന വൈറസ്. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്.
















