രണ്ടു മാസം നീണ്ട സമ്പൂർണ ലോക‍്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുൻപേ വീണ്ടും ലോക‍്‍ഡൗൺ ഏർപ്പെടുത്തി ചൈന. ഷാങ്ഹായി നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക‍്‍ഡൗൺ. 14 ദിവസത്തേക്കാണ് നിയന്ത്രണം. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി .
















