തെന്നിന്ത്യൻ താരം നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും ജൂണ്‍ 9 നാകും നടക്കുക എന്ന രീതിയിലുള്ള റിപോർട്ടുകൾ പുറത്തുവന്നിരുന്നു. താരവിവാഹത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ വിവാഹത്തെ കുറിച്ചുളള വാര്‍ത്തയാണ് പുറത്ത് വരുന്നത് ഇരുവരുടെയും കല്യാണ വേദി മാറ്റിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് വിവിധ സോഴ്സുകളെ ഉന്നയിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് . ഇരുകുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. വിവാഹത്തിന് ശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി വലിയൊരു വിവാഹ സല്‍ക്കാര ഒരുക്കും.കഴിഞ്ഞ ദിവസം താരങ്ങളുടേതെന്ന് അവകാശപ്പെടുന്ന വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയിലും സിനിമ കോളങ്ങളിലും പ്രചരിച്ചിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങള്‍ക്കാന്നും താരങ്ങളുടെ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും ഉടന്‍ തന്നെ കല്യാണം നടക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പുരസ്‌കാരദാന ചടങ്ങളില്‍ താരങ്ങള്‍ ഇത് സൂചിപ്പിച്ചിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാവാന്‍ പോകുന്നത്
















