മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം മേജര്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും. ചിത്രം ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങും.2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.അദിവി ശേഷ് ആണ് ചിത്രത്തില്‍ നായകൻ .
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായെത്തുന്ന മേജര്‍, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. മഹേഷ് ബാബുവിന്റെ ജിഎംബി എന്റര്‍ടൈന്‍മെന്റ്, എ+എസ് മൂവീസ് എന്നിവയുമായി സഹകരിച്ച് സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിര്‍മ്മിക്കുന്ന ‘മേജര്‍’ സംവിധാനം ചെയ്തത് ശശി കിരണ്‍ ടിക്കയാണ്. ശോഭിത ധൂലിപാല സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
















