കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതിനെത്തുടർന്നു നടത്തിയ പ്രതിഷേധമാർച്ചിനിടെയാണ് കാൺപുരിൽ സംഘർശം ഉണ്ടായത്.
കടകൾ അടപ്പിക്കാൻ ചിലർ ആഹ്വാനം ചെയ്തു. ഇതിനെ എതിർത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘർഷം ഉടലെടുത്തു. ഇരു വിഭാഗങ്ങൾ പരസ്പരം ബോംബേറ് നടത്തി.
















