കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെ, മകൾ പ്രിയങ്ക ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായും വീട്ടില്‍ സ്വയം ക്വാറന്റൈനിലാണെന്നും പ്രിയങ്ക പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി ഇ.ഡിക്കു മുമ്പാകെ ഹാജരാകുന്നതിന് നോട്ടീസ് ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സോണിയ നേരിയ രോഗ ക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും സ്വയം ഐസൊലേഷനിൽ പോവുകയും ചെയ്തു.
ജൂണ്‍ എട്ടിന് സോണിയ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നോട്ടീസ്. 2011-12 ലെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇഡി സമന്‍സ് അയച്ചിരുന്നു.
















