പ്രേക്ഷകരില്‍ ആകാംക്ഷയും ഒപ്പം സസ്‌പെന്‍സുമെല്ലാം ഒളിപ്പിച്ച് സുരാജ് വെഞ്ഞാറമ്മൂട് പോലീസ് വേഷത്തിലെത്തുന്ന ‘ഹെവന്‍’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഒരു മിസിംഗ് കേസുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.
സുരാജിനെ കൂടാതെ സുദേവ് നായര്‍, അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം.
















