കീവ് : തന്റെ രാജ്യത്തിന്റെ ഏകദേശം 20 ശതമാനത്തോളം പ്രദേശം റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ലക്സംബർഗ് പാർലമെന്റിനെ വെർച്വലായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേ സമയം, കിഴക്കൻ യുക്രെയിനിലെ ലുഹാൻസ്ക് പ്രവിശ്യ പിടിച്ചെടുക്കുന്നതിലേക്ക് റഷ്യ ഇപ്പോൾ അടുക്കുകയാണ്.
ഡൊണെസ്കിലും പോരാട്ടം ഇപ്പോഴും തുടരുന്നു. മൈക്കൊലൈവിൽ യുക്രെയിന്റെ എസ്.യു – 25 യുദ്ധവിമാനം റഷ്യ വെടിവച്ച് വീഴ്ത്തി. ലിവീവിൽ റെയിൽവേ ടണലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
















