ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് കുടിയേറ്റ തൊഴിലാളി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
കാഷ്മീരിലെ ബുഡ്ഗാമിലായിരുന്നു സംഭവം. കുൽഗാമിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് തൊഴിലാളികൾക്കു നേരെ അക്രമം ഉണ്ടായത്. ബാങ്ക് മനേജരായ രാജസ്ഥാന് സ്വദേശി വിജയ് കുമാര്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ കാഷ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.
















