ഗാന്ധിനഗര്‍: കോണ്‍ഗ്രസിന്‍റെ ഗുജറാത്ത് മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റും പാട്ടീദാര്‍ സമുദായ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബിജെപിയില്‍ ചേരും. ഇന്ന് ബിജെപിയില്‍ ചേരുമെന്ന് പട്ടേല്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഒരു പുതിയ അധ്യായം ആരംഭിക്കുകയാണെന്നും പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ ഒരു ചെറിയ യോദ്ധാവായി പ്രവര്‍ത്തിക്കുമെന്നും പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടി പ്രവേശനത്തിനു മുമ്പായി പട്ടേല്‍ അഹമ്മദാബിലെ വീട്ടില്‍ പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
















