ഈ അടുത്താണ് ഗോപി സുന്ദറും അമൃതയും പ്രണയം തുറന്നുപറഞ്ഞത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് ഇരുവരും സോഷ്യൽമീഡിയയിൽ പ്രണയം പങ്കുവെച്ചത്. ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
എന്നാൽ ഇവരുടെ വിവാഹം കഴിഞ്ഞതായുള്ള വാർത്തകളൊന്നും തന്നെ പുറത്ത്‌വന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട് . ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് റിപ്പോര്‍ട്ട് വന്നത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. അമൃതയും മകള്‍ അവന്തികയും ഗോപി സുന്ദറിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
















