രാജസ്ഥാനിൽ ഓൾ ഇന്ത്യ മജിലിസ് ഇ ഇത്തേഹാദുൽ മുസ്ലീമിന്റെ സംസ്ഥാന ഘടകം രൂപീകരിച്ച് അസദുദ്ദീൻ ഒവൈസി. ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണെന്ന് പാർട്ടിയെന്ന് ഒവൈസി പറഞ്ഞു. ചൊവ്വാഴ്ചയാണ് ജയ്പൂരിൽ പാർട്ടിയുടെ പുതിയ യൂണിറ്റ് പാർട്ടി തലവൻ കൂടിയായ അസദുദ്ദീൻ ഒവൈസി ഉത്‌ഘാടനം ചെയ്തത്.
‘വൈവിധ്യത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. ആ വൈവിധ്യം നമ്മൾ നിലനിർത്തണം. ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്തുന്നതെ എഐഎംഐഎം അനുകൂലിക്കുന്നില്ല. ഗോവ പോലെ പല സംസ്ഥാനങ്ങളും ബിജെപി ഹിന്ദു വിഭാഗങ്ങൾക്ക് മാത്രമായി മാറ്റി കഴിഞ്ഞു. ഇത്തരം പ്രദേശങ്ങളിലുള്ള വർഗ്ഗീയമായ വേർതിരിവ് ബിജെപി മാറ്റുമോ’ എന്നും ഒവൈസി ചോദിച്ചു.
2023ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ഒവൈസി അറിയിച്ചു. എരാജസ്ഥൻ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അതിനാലാണ് എഐഎംഐഎമ്മിന്റെ ഘടകം ഇവിടെ രൂപീകരിച്ചതെന്നും ഒവൈസി പറഞ്ഞു.
















