ഡല്‍ഹി: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ്. നാഷണല്‍ ഹെറാൾഡ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ബിജെപി ആക്രമിക്കുക്കയാണ്. രാഷ്ട്രീയ എതിരാളികളെ ഇ.ഡി അടക്കമുള്ള ഏജൻസികളെ കൊണ്ട് ദ്രോഹിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് സോണിയക്കും രാഹുലിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് കേസ് നൽകിയിരുന്നത്. കോടികളുടെ ആസ്തിയുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നും സ്വാമി ആരോപിക്കുന്നു.
















