ഹൈദരാബാദ്: ചാർമിനാർ പള്ളി പ്രാർഥനക്കായി തുറന്നു കൊടുക്കണമെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റാഷിദ്‌ഖാൻ ആവശ്യപ്പെട്ടു. ചാർമിനാറിനോട് ചേർന്നുള്ള പള്ളിയിൽ നേരത്തെ പ്രാർഥന നടത്തിയിരുന്നതായും റാഷിദ് ഖാൻ പറഞ്ഞു. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ കൈവശമാണ് ചാർമിനാർ ഉള്ളത്.
ഇതുമായി ബന്ധപ്പെട്ട് റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാനയില്‍ ഒപ്പ് ശേഖരണം തുടങ്ങി. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് റാഷിദ് ഖാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റാഷിദ് ഖാന്‍റേത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപണം ഉയർത്തുന്നു.
















