രാജ്യത്ത് പുതിയ 2,338 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 185 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,31,58,087 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 17,883 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,630 ആയി.നിലവിൽ സജീവമായ കേസുകൾ മൊത്തം കേസുകളുടെ 0.04 ശതമാനമാണ്. 98.74 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
















