റഷ്യ പിടിച്ചടക്കിയ യുക്രെയിൻ നഗരമായ മെലിറ്റോപോളിൽ ഇന്നലെ കാർ ബോംബ് പൊട്ടിത്തെറിച്ച നിലയിൽ. നഗരഹൃദയത്തിലെ ഹൗസ് ഒഫ് കൾച്ചറിന് സമീപമാണ് കാർ പാർക്ക് ചെയ്തിരുന്നത്.സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നും എന്നാൽ മൂന്ന് പേർക്ക് പരിക്കേറ്റെന്നും റഷ്യൻ സൈന്യം അറിയിച്ചു.
റഷ്യ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറീൻ കൊളോന്ന ഇന്നലെ യുക്രെയിനിൽ എത്തി. കാതറീൻ ബുചാ നഗരം സന്ദർശിക്കും. ആംബുലൻസും ട്രക്കുകളുമടക്കമുള്ളവ അധികൃതർക്ക് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
















