ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം. പുല്‍വാമയിലെ ഗുണ്ടിപോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരുടെ കയ്യിൽ നിന്നും രണ്ട് എ കെ റൈഫിള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു.
ഇതിനോടകം ഏറ്റുമുട്ടല്‍ 18 മണിക്കൂറുകള്‍ പിന്നിട്ടു . ഇപ്പോഴും ശക്തമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.ഞായറാഴ്ച വൈകിട്ടായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കുല്‍ഗാം പോലീസും സൈന്യവും സംയുക്തമായാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. ശ്രീനഗറിലും അവന്തിപോറയിലും നടന്ന ഏറ്റുമുട്ടലിലാണ് നാല് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചത്. കശ്മീരിലെ ടിവി താരം അമ്രീന്‍ ഭട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരരെയും കോണ്‍സ്റ്റബിള്‍ റെയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരരേയും ഉള്‍പ്പെടെയാണ് സൈന്യം കൊലപ്പെടുത്തിയത്.
















