തിരുവല്ല: പൊടിയാടിയിൽ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വഴിയരികിലെ മരം റോഡിന് കുറുകെ വീഴുകയായിരുന്നു. പൊടിയാടി പോസ്റ്റോഫീസിന് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
വാർഡ് അംഗം മായാദേവി അറിയിച്ചതിനെ തുടർന്ന് തിരുവല്ല അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
















