കാശ്മീരിൽ മാഗ്നറ്റിക് ബോംബുകളുമായി എത്തിയ പാക് ഡ്രോൺ വെടിവച്ചിട്ടു.അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ ഭാഗത്ത് എത്തിയ ഉടൻ ഡ്രോൺ താഴെ വീഴ്ത്തുകയായിരുന്നു. ബോംബുകൾക്കുപുറമേ നിരവധി ഗ്രനേഡുകളും ഡ്രോണിൽ ഘടിപ്പിച്ചിരുന്നു. ഇവ പിന്നീടു നിർവീര്യമാക്കി.
2020 ജൂണിനുശേഷം ജമ്മു സെക്ടറിൽ പൊലീസ് വെടിവെച്ചിടുന്ന മൂന്നാമത്തെ പാകിസ്താൻ ആയുധവാഹിനി ഡ്രോൺ ആണിത്. കഴിഞ്ഞ ആറു മാസമായി മേഖലയിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് പൊലീസ് കനത്ത നിരീക്ഷണം നടത്തുന്നുണ്ടെന്നും മുകേഷ് സിങ് വ്യക്തമാക്കി.
















