ന്യൂഡൽഹി: ഒഴിവുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിർമല സീതാരാമൻ കർണാടകയിൽ നിന്നും പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും.
അതേസമയം, പുറത്തിറക്കിയ പട്ടികയിൽ അൽഫോൺസ് കണ്ണന്താനത്തിന്റെ പേരില്ല. രണ്ടാമൂഴം ലഭിച്ചേക്കുമെന്ന പ്രതീക്ഷ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അൽഫോൺസ് കണ്ണന്താനത്തിനുണ്ടായിരുന്നു.
പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ23 സീറ്റുകളാണ് നിലവിൽ ബിജെപിയുടെ കൈവശം ഉള്ളത്. എന്നാൽ ഉത്തർപ്രദേശിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപി.
















