ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന അഭ്യൂഹങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്ത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
















