ഡൽഹി: ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സർക്കാർ. ആധാറിന്‍റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്നാണ് ഐടി മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന “മാസ്ക്ഡ്’ പകര്‍പ്പ് മാത്രമേ കൈമാറാൻ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങൾ ആധാറിന്‍റെ പകർപ്പുകൾ വാങ്ങുന്നത് കുറ്റകരമാണെന്നും ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
















