ഡൽഹി: എട്ടു വർഷ ഭരണത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതൊന്നു താൻ ചെയ്തിട്ടില്ലെന്നും പാവപ്പെട്ടവർക്കുള്ള സേവനം, സദ്ഭരണം എന്നിവയ്ക്ക് മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഗാന്ധിജിയും സർദാർ പട്ടേലും സ്വപ്നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഗുജറാത്തിലെ രാജ്‌കോട്ടിൽ 200 കിടക്കകളുള്ള പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി വ്യക്തമാക്കി.
















