ആലപ്പുഴ: ഗാനമേളക്കിടെ കുഴഞ്ഞു വീണ് ഗായകൻ ഇടവ ബഷീർ (78) മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലി ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം.
പാതിരപ്പള്ളി ക്യാമലോട് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.
















