ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം അറിയിച്ച് കേന്ദ്രം.മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് തടഞ്ഞ് പാർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി.ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാക്കി വിജ്ഞാപനമിറക്കി.
















