ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാൻ കോടതി ഉത്തരവ് വന്നതിനു പിന്നാലെ സ്‌ക്കൂളുകള്‍ക്കു സംഭാവനയായി ഉച്ചഭാഷിണികൾ. ഉത്തര്‍പ്രദേശിലെ ഗുരുദ്വാര ജില്ലയിലാണ് സംഭവം. പോലീസ് സൂപ്രണ്ട് ദിനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുസ്ലീം പള്ളിയില്‍ നിന്നും ക്ഷേത്രത്തില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുകയും അവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെ ഒട്ടേറെ ദേവാലയങ്ങളില്‍ നിന്നാണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തത്. ഇപ്പോൾ അമ്പലത്തില്‍ നിന്നും മുസ്ലീം പള്ളികളില്‍ നിന്നും നീക്കം ചെയ്ത ഉച്ചഭാഷിണികള്‍ സ്‌കൂളുകള്‍ക്ക് സംഭാവനയായി നല്‍കിയിരിക്കുകയാണ് ദേവാലയ അധികൃതര്‍.
വിദ്യമന്ദിര്‍ കോളേജിനും ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്കുമാണ് ഉച്ചഭാഷിണികള്‍ വിതരണം ചെയ്തത്. ക്ഷേത്ര ഭാരവാഹികളുടേയും പള്ളിയിലെ പുരോഹിതരുടേയും തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് ദിനേഷ് കുമാര്‍ പറഞ്ഞു.
















