കെജിഎഫ് കണ്ട് റോക്കി ഭായി അനുകരിച്ച് ഒരുപാക്കറ്റ് സിഗരറ്റ് മുഴുവന്‍ വലിച്ച 15വയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിൽ . ഹൈദരാബാദിലാണ് സംഭവം.
കെജിഎഫ് രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് തവണ കാണുകയും ചിത്രത്തില്‍ റോക്കി ഭായി സിഗരറ്റ് വലിക്കുന്നത് അനുകരിച്ച് കുട്ടി വലിക്കുകയുമായിരുന്നു. പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത തൊണ്ട വേദനയും ചുമയുമാണ് കുട്ടി പ്രകടിപ്പിച്ചത്. നിലവില്‍ ഹൈദരാബാദിലെ സെഞ്ച്വറി ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്.
കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റോക്കി ഭായ് പോലുള്ള കഥാപാത്രങ്ങളാല്‍ കൗമാരക്കാര്‍ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടും. സിനിമകള്‍ നമ്മുടെ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഘടകമാണ്. സിഗരറ്റ് വലിക്കുക, പുകയില ചവയ്ക്കുക, മദ്യം കഴിക്കുക തുടങ്ങിയ പ്രവൃത്തികളെ പ്രകീര്‍ത്തിക്കാതിരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സിനിമാ നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമുണ്ടെന്ന് ഡോ രോഹിത് റെഡ്ഡി പത്തൂരി പറഞ്ഞു.
















