മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിജു വിൽസൺ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരവുമാണ് സിജു വിൽസൺ. സിജു വിൽസണിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സിജു വിൽസൺ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നു (Siju Wilson).
വിവാഹ വാർഷിക ആശംസകളുമായിട്ടാണ് സിജു വിൽസൺ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ശ്രുതിയും സിജു വിൽസണും വിവാഹിതരാകുന്നത് 2017ലാണ്. ശ്രുതി – സിജു വിൽസൺ ദമ്പതിമാർക്ക് മെഹർ എന്ന ഒരു മകളുമുണ്ട്. അടുത്തിടെ മെഹറിന്റെ ജന്മദിനത്തിൽ സിജു വൽസൺ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതൽ മനോഹരമായും അർഥപൂർണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വർഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങൾ ഇഷ്ടപ്പെട്ടു. നീ ഈ ലോകത്തിലേക്ക് വന്നതുമുതൽ, ഞങ്ങൾക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും ഏറ്റവും മധുരമുള്ള ഓർമ്മകളും നൽകി. നിന്റെ വളർച്ചതന്നെ ഞങ്ങൾക്ക് മനോഹരമായ ഒരു കാഴ്ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങൾ എന്നും നിന്നെ സ്നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങൾ എന്നുമുണ്ടാകും എന്നുമാണ് സിജു വിൽസൺ മെഹറിന്റെ ഒന്നാം ജന്മദിനത്തിൽ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D567496384734216%26set%3Da.291839078966616%26type%3D3&show_text=true&width=500
















