ന്യൂഡൽഹി: നാഷണൽ കോണ്‍ഫറൻസ് പാർട്ടി നേതാവും ജമ്മു-കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളക്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ജമ്മു-കാഷ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തിരുന്ന് അനധികൃത നിയമനങ്ങൾ നടത്തിയത കേസിൽ 2020ൽ ഇഡി ഫാറൂഫ് അബ്ദുള്ളയുടെ പക്കൽ നിന്നും 11.86 കോടി രൂപ കണ്ടുകെട്ടിയിരുന്നു.
ഇതുമായി ബന്ധപെട്ട കൂടുതൽ ചോദ്യം ചെയ്യലിനാണ് മെയ് 31ന് ഇഡി ആസ്ഥാനത്ത് എത്തുന്നതിന് ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ് അയച്ചത്.
















