ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 76 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
റിയാദിൽനിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. എയർപോർട്ടിലെ ഹെൽത്ത് ഓർഗനൈസേഷനിലെ രണ്ട് ജീവനക്കാർക്ക് 14 സ്വർണക്കട്ടികൾ കൈമാറുന്നതിനിടെയാണ് ഇവർ പിടിയിലായത്.