ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിച്ച് ഏഴുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇന്ത്യ–ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം. പർതാപൂരിൽനിന്ന് ഹനിഫിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പലരുടെയും നില ഗുരുതരമാണ്.റോഡിൽനിന്ന് തെന്നിമാറിയ വാഹനം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്ന് സൈനിക വക്താവ് അറിയിച്ചു.
















