തൊടുപുഴ : വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരൻ മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്‌സണിന്റെ മകൻ റയാൻ ജോർജ് ജെയ്‌സൺ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്.
പഴയ വീടിന്റെ മേൽക്കൂര പൊളിച്ചുവിറ്റിരുന്നു. എന്നാൽ ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയിൽ കുതിർന്ന ഭിത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാർത്ഥിയാണ്. രേഷ്മയാണ് അമ്മ.
















