ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.മാധ്യമപ്രവർത്തകനായ എസ് എൻ രജീഷാണ് സംവിധായകൻ. എസ് എൻ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്’ദ സർവൈവൽ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് (The Survival teaser).
ഒരു സ്‍ത്രീപക്ഷ പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. പഞ്ചിംഗ് പാഡിൽ വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനയുടെ ദൃശ്യമാണ് ടീസറിലുള്ളത്. പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കണം എന്ന ആഹ്വാനമാണ് ചിത്രം നൽകുന്നത്. കൊച്ചിയാണ് ലൊക്കേഷൻ.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലും ഭാവന നായികയാകുന്നുണ്ട്. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദർ ചിത്രം നിർമ്മിക്കുന്നു.
സിനിമയുടെ ഛായാഗ്രഹണം അരുൺ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും. സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്.
സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fsn.rajeesh%2Fvideos%2F426259608955999%2F&show_text=false&width=476&t=0
















