കണ്ണൂർ: കണ്ണൂരിൽ അഞ്ച് കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സിവാൻ ജില്ല സ്വദേശിയായ രാജേഷ് മാജി (27) എന്നയാളാണ് പിടിയിലായത്.
കണ്ണൂരിലെ ലോഡ്ജുകളിൽ മാസ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വൻ ലാഭത്തിൽ വില്പന ചെയ്യുന്ന രീതിയാണ് ഇയാളുടേത്. നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോൾ കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വരികയും വിൽപന നടത്തി വരികയുമായിരുന്നു. ആഴ്ച്ചകളോളം എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു പ്രതി.