രാജ്യത്ത് മുസ്‌ലിം വിദ്വേഷം പരത്തുന്ന നടപടികൾ വിവിധ വർഗീയ ശക്തികൾ തുടരുകയാണ്. പ്രശസ്തമായ ഹിൽസ്റ്റേഷനായ നൈനിറ്റാളിന്റെ ഫോട്ടോകൾ താരതമ്യം ചെയ്യുന്ന ഒരു ഇൻഫോഗ്രാഫിക് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് ഏറ്റവും പുതിയ വർഗീയത നടക്കുന്നത്. മുസ്‌ലിം ജനസംഖ്യ കൂടുന്നെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നത്.
ഇൻഫോഗ്രാഫിക് പന്ത്രണ്ട് വർഷത്തെ രണ്ട് ചിത്രങ്ങൾ കാണിക്കുന്നു. “നൈനിറ്റാൾ 2010” എന്ന അടിക്കുറിപ്പുള്ള ആദ്യ ചിത്രം കുറച്ച് കാൽനടയാത്രക്കാരുള്ള റോഡിനെ പ്രതിനിധീകരിക്കുന്നു. “നൈനിറ്റാൾ 2022” എന്ന അടിക്കുറിപ്പുള്ള രണ്ടാമത്തെ ചിത്രം ആയിരക്കണക്കിന് മുസ്ലീങ്ങൾ പരസ്യമായി നമസ്‌കരിക്കുന്ന ചിത്രമാണ് പങ്കുവെക്കുന്നത്. എന്നാൽ ഈ ചിത്രം വ്യാജമാണ്.
ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ജനസംഖ്യാ വർധനവുണ്ടെന്ന അലിഖിത വിശ്വാസത്തെയാണ് ഇവിടെയും ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് വർഷം തോറും പൊളിച്ചെഴുതപ്പെട്ട ഒരു മിഥ്യയാണ്. ഒരു കണക്കുകളും, രേഖകളും ഇല്ലാത്ത മുസ്‌ലിം ജനസംഖ്യ വർദ്ധനവ് മുസ്‌ലിം വിരുദ്ധർ വ്യാപകമായി പടച്ച് വിടുന്ന ഒന്നാണ്.
വിവിധ ട്വിറ്റർ, ഫേസ്ബുക്, വാട്ട്സ് ആപ്പ് ഉപയോക്താക്കൾ വ്യത്യസ്ത അടിക്കുറിപ്പുകളോടെ ഈ വ്യാജ ചിത്രം പങ്കിട്ടു.
എന്താണ് സത്യം?
ഞങ്ങൾ ഫോട്ടോയിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് തിരയൽ നടത്തി. ഇതിൽ കൊടുത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം ഇന്ത്യൻ ഹോളിഡേ എന്ന ട്രാവൽ ബ്ലോഗിൽ കാണാനിടയായി. നൈനിറ്റാളിലെ മാൾ റോഡിൽ വച്ചാണ് ഫോട്ടോ എടുത്തതെന്ന് ലേഖനം സൂചിപ്പിക്കുന്നത്.
ബ്ലോഗിൽ ഘടിപ്പിച്ചിരിക്കുന്ന ഫോട്ടോ മികച്ച നിലവാരമുള്ളതായിരുന്നു, സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ, റോഡിൽ നിലവിലുള്ള സ്റ്റോറുകളുടെ പേരുകൾ ഞങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞു. ഇത് വഴി നടത്തിയ സെർച്ചിലൂടെ, ഇത് നൈനിറ്റാളിലെ മാൾ റോഡ് ആണെന്ന് ഉറപ്പിക്കാൻ സാധിച്ചു.
എന്നാൽ, മുസ്ലിങ്ങൾക്ക് എതിരായ രണ്ടാമത്തെ ചിത്രം പരിശോധിച്ചപ്പോൾ അത് നൈനിറ്റാളിലേത് അല്ലെന്ന് തെളിഞ്ഞു. ഇതിനായി നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ, ഇതേ ചിത്രം ഉൾക്കൊള്ളുന്ന അൽ ജസീറയുടെ ഒരു വാർത്താ റിപ്പോർട്ട് ലഭിച്ചു. അത് 2018-ൽ ഫോട്ടോ പത്രപ്രവർത്തകൻ മഹ്മൂദ് ഹുസൈൻ ഒപു എടുത്തതാണെന്ന് വ്യക്തമായി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്ന് 35 കിലോമീറ്റർ അകലെ തുരാഗ് നദിയുടെ തീരത്ത് നടന്ന വാർഷിക ഇസ്‌ലാമിക സമ്മേളനത്തിനിടെ എടുത്ത ഫോട്ടോയാണ് ഇതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം സമ്മേളനമാണിത്. സമ്മേളനത്തിനിടെ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കരിക്കുന്നതാണ് ചിത്രം.
ചുരുക്കത്തിൽ, ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ മുസ്‌ലിം ജനസംഖ്യ വൻതോതിൽ കൂടുന്നെന്ന് വ്യാജമായി സ്ഥാപിക്കാൻ ഉപയോഗിച്ച ഫോട്ടോയും വ്യാജമാണ്. അയൽ രാജ്യമായ ബംഗ്ലാദേശിലെ മുസ്‌ലിം സമ്മേളനത്തിലെ ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്.