മല്ലപ്പള്ളി : വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പ് അധികൃതർ സ്കൂൾ ബസുകളുടെ പരിശോധന നടത്തി. ആർ.ടി.ഒ. എ.കെ. ഡിലു ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് ആർ.ടി. ഒ. എം.ജി. മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. പ്രസാദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ജി. സുരേഷ് ബാബു, എംജി, എസ്.ബിനോജ് എന്നിവർ നേതൃത്വംനൽകി. മല്ലപ്പള്ളി താലൂക്കിലെ 60 ബസുകൾ പരിശോധിച്ചു.
അടിയന്തരവാതിൽ, നിശ്ചിത അളവിൽ ജനാലകൾ, വേഗതനിയന്ത്രണ ഉപകരണം, ബാറ്ററി പ്രവർത്തനക്ഷമത, വാതിലുകൾ, ബാഗുകൾ സൂക്ഷിക്കാനുള്ള സൗകര്യം, പഴക്കം തുടങ്ങിയ കാര്യങ്ങളാണ് വിലയിരുത്തിയത്.
















