തൃക്കാക്കര: ക്രൈസ്തവരെ വേട്ടയാടിയവരാണ് പി.സി ജോർജിനെ സംരക്ഷിക്കുമെന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. വിടുവായൻമാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയും ക്രൈസ്തവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഘ്പരിവാർ ഇപ്പോൾ ക്രിസ്ത്യാനികളെ സംരക്ഷിക്കാനെന്ന പേരിൽ വർഗീയ വിഷം ചീറ്റിയ ജോർജിനെ സംരക്ഷിക്കുകയാണ്. വർഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് പി.സി ജോർജിന്റെ നിലപാട്. അതാണ് ആർഎസ്എസും സംഘപരിവാറും സംരക്ഷിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
















