ഡൽഹി: ഇ.കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിക്കാൻ ഒരുങ്ങി കേന്ദ്രം. ഓൺലൈനായി സാധനം വാങ്ങുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നത്. ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ നൽകുന്നത് തടയാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗ രേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു. ആമസോൺ, ഫ്‌ലിപ്കാർട്ട്, ടാറ്റാസൺസ്, റിലയൻസ് കമ്പനികളോട് യോഗത്തിൽ പങ്ക് എടുക്കാൻ നിർദേശം നൽകി.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവലോകനങ്ങൾ ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനത്തെയും അത്തരം അപാകതകൾ തടയുന്നതിനുള്ള സാധ്യമായ നടപടികളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചർച്ച നടക്കുക.
















