കോട്ടയം: പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പിടിയിലായത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
















