തിരുവനന്തപുരം: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫിസിലും മറ്റു ചില ഓഫിസുകളിലും അഴിമതി നടത്താൻ കൂട്ടുനിന്നെന്ന് കണ്ടെത്തിയ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഉൾപ്പെടെ 14 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മന്ത്രി എം.വി. ഗോവിന്ദൻറെ നിർദേശാനുസരണമാണ് നടപടി.
പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫിസിൽ വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിനെ തുടർന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയിരുന്നു.
ജോയൻറ് എക്സൈസ് കമീഷണർ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം ശരിവെച്ചു. അതിൻറെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ എം.എം. നാസർ, എസ്. സജീവ് ( എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ഇ.ഇ ആൻഡ് എ.എൻ.എസ്.എസ്), കെ. അജയൻ (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ഇ.സി.ഒ, ചിറ്റൂർ), ഇ. രമേഷ് (എക്സൈസ് ഇൻസ്പെക്ടർ, ഇ.ആർ.ഒ, ചിറ്റൂർ), സെന്തിൽകുമാർ (എ.ഇ.ഐ, ഇ.ഐ ആൻഡ് ഐ.ബി, പാലക്കാട്), നൂറുദ്ദീൻ (ഓഫിസ് അറ്റൻഡൻറ്, ഡിവിഷൻ ഓഫിസ്, പാലക്കാട്), എ.എസ്. പ്രവീൺകുമാർ (പ്രിവൻറിവ് ഓഫിസർ, ഡിവിഷൻ ഓഫിസ്, പാലക്കാട്), സൂരജ് (സി.ഇ.ഒ സ്പെഷൽ ഡ്യൂട്ടി, ഡിവിഷൻ ഓഫിസ്, പാലക്കാട്), പി. സന്തോഷ് കുമാർ (എ.ഇ.ഐ (ജി), ഡിവിഷൻ ഓഫിസ്, പാലക്കാട്), മൻസൂർ അലി (പ്രിവൻറിവ് ഓഫിസർ (ജി) സ്പെഷൽ സ്ക്വാഡ് ഓഫിസ്, പാലക്കാട്), വിനായകൻ (സിവിൽ എക്സൈസ് ഓഫിസർ, ഇ.സി.ഒ, ചിറ്റൂർ), ശശികുമാർ (സിവിൽ എക്സൈസ് ഓഫിസർ, ഇ.ആർ.ഒ, ചിറ്റൂർ), പി. ഷാജി (പ്രിവൻറിവ് ഓഫിസർ, ഇ.ഐ ആൻഡ് ഐ.ബി, പാലക്കാട്), ശ്യാംജിത്ത് പ്രിവൻറിവ് ഓഫിസർ, ചിറ്റൂർ റേഞ്ച് ഓഫിസ്) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
















