കോഴിക്കോട്: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി പരസ്യമായി ബി.ജെ.പി ഓഫിസിൽ ചെന്ന് സഹായമഭ്യർഥിച്ചതും കോലീബി സഖ്യത്തിൻറെ മ്ലേച്ഛമുഖം കേരളീയ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടിയതും അപകടകരമായ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണെന്നും ഇതിന് കോൺഗ്രസ് താമസിയാതെ കനത്ത വില നൽകേണ്ടിവരുമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
ബി.ജെ.പി വർഗീയ ഫാഷിസത്തിലൂടെ മതേതര ഇന്ത്യയെ നശിപ്പിക്കാൻ ദേശവ്യാപകമായി വിപുലവും ആസൂത്രിതവുമായ നീക്കങ്ങൾ നടക്കുമ്പോഴാണ് കേവലം ഒരു സീറ്റിൽ ജയിച്ചുകയറാമെന്ന വ്യാമോഹത്തോടെ യു.ഡി.എഫ് സ്ഥാനാർഥി ബി.ജെ.പിയുടെ കാലിൽ ചെന്നുവീണിരിക്കുന്നതെന്നും അവർ പറഞ്ഞു.
















