സിക്സ് സില്‍വര്‍ സോൾസ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന കാംപസ് ത്രില്ലര്‍ ചിത്രം ‘ഹയ’ യുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നു. ഒരു കൂട്ടം യുവതാരങ്ങളെ മലയാളത്തിനു സമ്മാനിക്കുന്ന സിനിമ മൈസൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് പൂർത്തിയാകുന്നത്.
മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, അനു സിതാര, രാഹുൽ മാധവ്,സൈജു കുറുപ്പ്, ലാൽ ജോസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാന്റിലിലുടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തത്. ‘മിന്നൽ മുരളി ‘ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ജോണി ആന്റണി, ലാൽജോസ്,കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ , ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത് , വീണ വേണുഗോപാൽ ( ഇന്ത്യ യിലെ ആദ്യ വീൽചെയർ ടി വി ആങ്കർ), സനൽ കല്ലാട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നിൽ എത്തുന്നു.
ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതസംവിധാനം വരുൺ സുനിൽ, മേക്കപ്പ് ലിബിൻ മോഹനൻ ,വസ്ത്രാലങ്കാരം അരുൺ മനോഹർ. എസ് മുരുകനാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊജക്ട് കോ ഓർഡിനേറ്റർ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന, വാർത്താപ്രചരണം ജിനു അനിൽകുമാർ, മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ.
















