കൊല്ലം: വിസ്മയ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരണിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വിധി സമൂഹത്തിന് പാഠമാകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതിയോട് ഒരുതരത്തിലും അനുകമ്പ പാടില്ലെന്നും പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് മാനസാന്തരം ഉണ്ടാകുകയാണെങ്കിൽ ജയിൽവാസത്തോടൊപ്പം മതിയെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
സർവീസ് ചട്ടവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുതെന്ന് ചട്ടമുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിലത്തിട്ട് ചവിട്ടി. സമൂഹം ഇത് സഹിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
















