കൊല്ലം: വിസ്മയ കേസുമായി ബന്ധപ്പെട്ട് വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് പുറപ്പെട്ടു. മകൾക്ക് സ്ത്രീധനമായി നൽകിയ കാറിലാണ് പിതാവ് കോടതിയിലേക്ക് അദ്ദേഹം പുറപ്പെട്ടത്. കാറിന്റെ മുൻസീറ്റ് ഒഴിച്ചിട്ടിരുന്നു.
വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന് പിതാവ് പ്രതികരിച്ചു. വിസ്മയയെ കിരൺ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചത് ഈ കാറിനെ ചൊല്ലിയായിരുന്നു.
ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.
















