ആലത്തൂർ: എം.ഡി.എം.എയുമായി ഒറ്റപ്പാലം സ്വദേശിയായ യുവാവ് ആലത്തൂരിൽ പൊലീസ് പിടിയിലായി. ഒറ്റപ്പാലം ഈസ്റ്റ് പള്ളി താഴത്തേൽ ആഷിഫിനെയാണ് (23) തൃപ്പാളൂരിൽ പിടികൂടിയത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായി കാണപ്പെട്ട യുവാവിൻറെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. നാലു ഗ്രാമായിരുന്നു ഉണ്ടായിരുന്നത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. ആവശ്യക്കാർക്ക് കൈമാറാൻ ആലത്തൂരിൽ എത്തിയതായിരുന്നു ആഷിഫ്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആലത്തൂർ ഇൻസ്പെക്ടർ ജെ. മാത്യു, എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐമാരായ സി. ഗിരീഷ് കുമാർ, സി.കെ. ഫ്രാൻസിസ്, സീനിയർ സി.പി.ഒമാരായ സതീഷ് കുമാർ, ചന്ദ്രൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു. സൂരജ് ബാബു, കെ. ദിലീപ്, ആർ. രാജീദ് എന്നിവരാണ് ഉണ്ടായിരുന്നത്.
















