ഇന്റിമേറ്റ് സീനുകൾ അഭിനയിക്കേണ്ടി വരുമ്പോൾ സ്ത്രീകൾ മാത്രം കുറ്റക്കാരാകുന്ന അവസ്ഥയാണ് സമൂഹത്തിലുള്ളതെന്ന് നടി ദുർഗാകൃഷ‌്ണ വ്യക്തമാക്കി. ഉടൽ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.” ഞാനീ രംഗം ചെയ്യുന്നത് ഒറ്റയ്ക്കല്ല. വായുവിലേക്ക് നോക്കിയല്ല ഇതൊന്നും ചെയ്യുന്നത്. കൂടെയുള്ള ആൾക്കാർ ഹീറോയാകുന്നു. നമ്മളിപ്പോഴും മോശക്കാരി ആകുന്നു. ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നത് സിനിമയ്‌ക്ക് പുറത്തു നിന്നാണ്.ഇത് ആ സിനിമയ്‌ക്ക് വേണ്ടിയാണെന്ന് സിനിമയ്‌ക്ക് അകത്തുള്ളവർക്ക് അറിയാം.
”ദിലീപിന്റെ കൂടെ നല്ല കഥയും കഥാപാത്രവും കിട്ടിയാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ മാറ്റി വച്ച് അഭിനയിക്കും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ” അവർ വ്യക്തമാക്കി.
















