ഇരിങ്ങാലക്കുട: സ്കൂൾ വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ദീപക്ക് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അജയകുമാര്‍ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 13നാണ് ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ മൃതദേഹം കണ്ടെത്തിയത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലി പിടിയിലായിരുന്നു.
















