കടുത്ത സ്ത്രീപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവൽ മേരി.
പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ഗാർഹിക പീഡനം സാധാരണ പ്രശ്നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ജുവൽ പറയുന്നു. മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നു.
















